ഉദുമ ഗവ.ആട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ വിവിധ വിഭാഗങ്ങള്‍ക്ക് നീക്കിവെച്ച സീറ്റുകളില്‍ ഒഴിവുണ്ട്. എം.എ സോഷ്യല്‍ സയന്‍സില്‍ ഇ.ഡബ്ല്യു.എസ് വിഭാഗം, മുസ്ലീം, അംഗപരിമിതര്‍ വിഭാഗങ്ങളില്‍ ഓരോ സീറ്റും ബി.എ ഇംഗ്ലീഷില്‍ ഇ.ഡബ്ല്യു എസ് വിഭാഗത്തില്‍ രണ്ട് സീറ്റുമാണ് ഒഴിവുള്ളത്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 25 ന് അസ്സല്‍ രേഖകള്‍ സഹിതം കോളേജിലെത്തണം. ഫോണ്‍: 6282474778.
