പെരിയയിലെ കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 23 ന് രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. നിലവില്‍ അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യോഗ്യരായ എല്ലാ അപേക്ഷകര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജുകളില്‍ പ്രവേശനം നേടിയവര്‍ക്ക് കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള സീറ്റുകളില്‍ ബ്രാഞ്ച് മാറ്റമോ സ്ഥാപന മാറ്റമോ ആഗ്രഹിക്കുന്നെങ്കിലും സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം.

ഒഴിവുകളുടെ വിവരങ്ങള്‍ www.polyadmission,org ല്‍ ലഭ്യമാണ്. ഏതെങ്കിലും പോളിടെക്‌നിക്കില്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ഫീസ് അടച്ച രസീതും അഡ്മിഷന്‍ സ്ലിപ്പും കൊണ്ടുവരണം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഉണ്ടായിരിക്കണം. ടി.സി ഹാജരാക്കുവാന്‍ സമയം അനുവദിക്കും. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ 4000 രൂപയും മറ്റുളളവര്‍ 7500 രൂപയും കരുതണം. പി.ടി.എ ഒഴികെയുളള ഫീസ് എ.ടി.എം കാര്‍ഡ് മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495373926, 9744010202, 8606388025, 9400536858