തൃത്താല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി മാത്തമാറ്റിക്സ് ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ രണ്ട് ഒഴിവുകള്‍ ഉണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ക്യാപ് ഐ.ഡി സഹിതം നവംബര്‍ 23 ന് വൈകിട്ട്് മൂന്നിനകം ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ (ഇന്‍ ചാര്‍ജ്ജ്) അറിയിച്ചു. ഫോണ്‍: 0466 2270335, 2270353.

അട്ടപ്പാടി ആര്‍.ജി.എം ഗവ. കോളേജില്‍ ഇ.ഡബ്ല്യ.എസ് ക്വാട്ടയില്‍ ബി.എ പബ്ലിക്ക് അഡ്മിനിസ്ട്രേഷന്‍, ബി.എ മലയാളം കോഴ്സുകളില്‍ രണ്ട് സീറ്റ് വിതവും, ഒ.ബി.എക്സ് ക്വാട്ടയില്‍ ബി.എ മലയാളം, ബി.എ ഹിസ്റ്ററി കോഴ്സുകളില്‍ ഒരു സീറ്റ് വീതവും സ്പോര്‍ട്സ് ക്വാട്ടയില്‍ ബി.എ മലയാളത്തിന് ഒരു സീറ്റും ലക്ഷദ്വീപ് ക്വാട്ടയില്‍ ബി.എ മലയാളം, ബി.എ പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ബി.എ ഹിസ്റ്ററി, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതവും, പി.എച്ച് വിഭാഗത്തില്‍ ബി.എ മലയാളം, ബി.എ ഹിസ്റ്ററി കോഴ്സുകളില്‍ രണ്ട്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ മൂന്ന് ഒഴിവു വീതവും നിലവിലുണ്ട്. അര്‍ഹരായവര്‍ നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിലെത്തി അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ക്യാപ് കോളേജ് കോപ്പി, എസ്.എസ്.എല്‍.സി കോപ്പി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് കോപ്പി, ഇ.ഡബ്ല്യു.എസ് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ / പകര്‍പ്പ് തുടങ്ങിയവ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8590624534.