തിരുവനന്തപുരം കൈമനം വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഹിയറിങ് ഇമ്പേർഡ് സ്‌പെഷ്യൽ ബാച്ചിലെ നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ അപേക്ഷ ക്ഷണിച്ചു.

നവംബർ 24, 25, 26 തീയതികളിലൊന്നിൽ കൈമനം ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ രക്ഷിതാവിനോടൊപ്പം നേരിട്ട് ഹാജാരാകണം.

ഓരോ ദിവസവും ഹാജരാകുന്ന അപേക്ഷകർക്ക് അഡ്മിഷൻ നൽകിയതിന് ശേഷവും നിലനിൽക്കുന്ന ഒഴിവുകൾ മാത്രമേ തൊട്ടടുത്ത ദിവസം പരിഗണിക്കൂ.

യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (എസ്.എസ്.എൽ.സി, ജാതി, വരുമാനം, നോൺക്രീമിലെയർ, ടി.സി) കൈവശം ഉണ്ടാകണം.

വിശദവിവരങ്ങൾക്ക്: www.polyadmission.org, 0471-2491682.