ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചീമേനി മുതല്‍ പോത്താംകണ്ടം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. കാക്കടവ് ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങള്‍ പെരുമ്പട്ടപാലം വഴി ചീമേനിയിലേക്കും പെരിങ്ങോം ഭാഗത്തു നിന്നുള്ള വലിയ വാഹനങ്ങള്‍ മാത്തില്‍ വഴി തിരിഞ്ഞു പോകുകയും പെരുമ്പട്ട, കാക്കടവ്, ചാനടുക്കം, പോത്താംകണ്ടം എന്നിവിടങ്ങളിലെ ചെറു വാഹനങ്ങള്‍ പള്ളിപ്പാറ വഴി ചീമേനിയിലേക്കും വെളിച്ചംതോട് ഭാഗത്തു നിള്ള വാഹനങ്ങള്‍ കുട്ടപ്പന, പള്ളിമുക്ക് വഴിയും കടന്നു പോകേണ്ടതാണെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഗതാഗത നിയന്ത്രണം

ബോവിക്കാനം – മല്ലം – പൈക്കം റോഡില്‍ കലുങ്ക്, ടാറിങ് പ്രവൃത്തികള്‍ തുടങ്ങുന്നതിനാല്‍ നവംബര്‍ 30 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ബാവിക്കാനത്തില്‍ നിന്നും മല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബെഞ്ച്‌കോര്‍ട്ട് പാറപ്പള്ളി – അമ്മങ്കോട് വഴി കടന്നു പോകണമെന്ന് മുളിയാര്‍ പഞ്ചായത്ത് എല്‍.എസ്.ജി.ഡി സെക്ഷന്‍ അസി. എക്‌സിക്യൂട്ടീവ് അറിയിച്ചു.