തേങ്കുറിശ്ശി തായങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ മോഷണം നടത്തിയ ഉദുമല്‍പേട്ട അന്തിയൂര്‍ സ്വദേശി രാജ് എന്ന ദൈവം രാജുവിനെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം തടവിനും 2000 രൂപ പിഴയടയ്ക്കാനും പാലക്കാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി. ജെ ജിനിമോള്‍ ശിക്ഷിച്ചു. 2019 സെപ്റ്റംബര്‍ 19ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്പലത്തിലെ മുന്‍വാതില്‍ കുത്തിപ്പൊളിച്ച് അകത്തുകടന്ന് ഭണ്ഡാരത്തിലെ പൂട്ടുപൊളിച്ച് 14,000 രൂപയാണ് മോഷ്ടിച്ചത്. കുഴല്‍മന്ദം പോലീസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.