കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് എന്നിവയുടെ വിതരണം എ.പ്രഭാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കൂടാതെ തെങ്ങ്, പന, കരിമ്പന  ചെത്തി കൂടുതല്‍ കള്ള് അളവ് നടത്തിയ തൊഴിലാളികള്‍ക്കുള്ള പാരിതോഷികം, പ്രായാധിക്യത്താല്‍ പിരിഞ്ഞ ഏറ്റവും കൂടുതല്‍ സേവന കാലമുള്ള ചെത്ത് തൊഴിലാളിക്കുള്ള പാരിതോഷികം എന്നിവയുടെ ജില്ലാതല വിതരണവും നടന്നു. യൂണിയന്‍ സെക്രട്ടറി കെ.എം.കുഞ്ചു അധ്യക്ഷനായി. പരിപാടിയില്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ പി.കെ.സോമന്‍, വിവിധ യൂണിയന്‍ പ്രതിനിധികളായ ശിവദാസന്‍, സുദേവന്‍, ജയപ്രകാശന്‍, ചന്ദ്രദാസ്, വിഷ്ണു, രാമചന്ദ്രന്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.