ഗവ. ഐടിഐ ഏലപ്പാറയില്‍ എംആര്‍എസി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഇന്റര്‍വ്യൂ നവംബര്‍ 27 രാവിലെ 11ന് ഏലപ്പാറ ഐടിഐയില്‍ വച്ച് നടക്കും. യോഗ്യത – എംആര്‍എസി ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡി്പ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.