വനിത ഗോത്രവർഗ്ഗ കൂട്ടായ്മയുടെ രൂപീകരണത്തിന്റെ ഭാഗമായി എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്നു. ഭക്ഷ്യ പൊതുവിതരണം വനിതാ ശിശു വികസനം പൊതുവിദ്യാഭ്യാസം എന്നീ വകുപ്പുകൾ മുഖേന നടപ്പാക്കുന്ന പോഷക പരിപാടികളുടെ ഗുണനിലവാരവും കൃത്യതയും യോഗത്തിൽ അവലോകനം ചെയ്തു.

ജില്ലയിലെ ആലുവ , ഇടമലയാർ ഡിവിഷനുകൾക്ക് കീഴിലുള്ള എസ് സി പ്രമോട്ടർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഭക്ഷ്യ കമ്മീഷൻ അംഗം എം. വിജയലക്ഷ്മിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എറണാകുളം ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ , സംസ്ഥാന ഭക്ഷ്യ കമ്മീഷണൻ മുൻ അംഗം അഡ്വക്കറ്റ് ബി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഗോത്രവർഗ്ഗ മേഖലയിൽ ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന ആശയം പ്രചരിപ്പിക്കുന്നതിനും ദേശീയ ഭക്ഷ്യ ഭദ്രത നിയമപ്രകാരമുള്ള അവകാശങ്ങൾ ഞങ്ങൾ കൃത്യമായ അളവിൽ ഗുണമേന്മയും ലഭ്യമാക്കുക എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്ര വർഗ കൂട്ടായ്മ രൂപീകരിക്കുന്നത്.

ഫോട്ടോ

മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന എസ്.സി. പ്രമോട്ടർമാർക്കുള്ള പരിശീലന പരിപാടി.