മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ  2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികളോ നടത്തുന്ന റെഗുലര്‍  കോഴ്‌സ് ചെയ്യുന്നവര്‍ക്ക് സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും.

മെഡിക്കല്‍ കോഴ്‌സ് – 30, 000 രൂപ, എഞ്ചിനീയറിംഗ് കോഴ്‌സ് – 25,000 രൂപ, ബിരുദം, പോളിടെക്‌നിക് – 20,000 രൂപ, ബിരുദാനന്തര ബിരുദം, ഗവേഷണം – 30,000 രൂപ, സംസ്ഥാനത്തിന് പുറത്തുള്ള അംഗീകൃത സര്‍വ്വകലാശാലകളുടെ റഗുലര്‍ കോഴ്‌സുകള്‍ക്ക് – 50,000 രൂപ, പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് കോച്ചിംഗ് – 5000 രൂപ എന്നിങ്ങനെ ലഭിക്കും.

അപേക്ഷകര്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കുന്ന റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന് കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഡിസംബര്‍ 10 ന് വൈകീട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും.

മുന്‍പ് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ക്കും മാതൃകാ അപേക്ഷാ ഫോറത്തിനും മരുതറോഡില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി  ബന്ധപ്പെടുക. ഫോണ്‍: 8547630132