സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 ലെ എം.ടെക്ക്/ എം.ആർക്ക് പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ നവംബർ 27ന് ഓൺലൈനിൽ നടക്കും. ഇതിനായി 16 കോളേജുകളെ നോഡൽ സെന്ററുകളാക്കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ് ലൈൻ: 9400006510.