പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ഡിസംബര്‍ നാല് വരെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന താലൂക്ക് തല പരിശീലനം ഷൊര്‍ണൂര്‍ അല്‍ അമീന്‍ ലോ കോളേജില്‍ ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.എം.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ (ഗ്രേഡ് 1) കെ.ആനന്ദന്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ (ഗ്രേഡ് 2) എസ്.സാജിത, ഷൊര്‍ണൂര്‍ അല്‍ അമീന്‍ ലോ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ അഡ്വ.പി.എന്‍.സുനിത, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ (ഗ്രേഡ് 2) പി.സുഭീഷ്, അല്‍ അമീന്‍ ലോ കോളേജ് ഫോറം പ്രസിഡന്റ് സെബിന്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് അമൃത മനോജ് എന്നിവര്‍ സംസാരിച്ചു. 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് നിയമത്തെക്കുറിച്ച് അഡ്വ. അപര്‍ണ.ആര്‍ നാരായണന്‍ ക്ലാസെടുത്തു.
