പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 വര്‍ഷത്തെ അംഗീകാരം ലഭിച്ച ‘സ്വയംതൊഴില്‍ സംരംഭങ്ങള്‍ – പട്ടികജാതി’ പദ്ധതിയുടെ ഗുണഭോക്താകളാകുന്നതിനു പട്ടികജാതി വിഭാഗക്കാരായ ഗ്രൂപ്പുകളെ ക്ഷണിച്ചു. നാല് പുരുഷ ഗ്രൂപ്പുകള്‍ക്കും അഞ്ച് വനിതാ ഗ്രൂപ്പുകള്‍ക്കും, ഭക്ഷ്യ സംരക്ഷണം, റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള വായ്പാ സംബന്ധമായി ആരംഭിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പുരുഷ ഗ്രൂപ്പുകള്‍ക്ക് പദ്ധതി ചെലവിന്റെ 75 ശതമാനം പരമാവധി 2,50,000 രൂപയും വനിത ഗ്രൂപ്പുകള്‍ക്ക് ചെലവിന്റെ 85 ശതമാനം പരമാവധി 3,00,000 രൂപയും സബ്‌സിഡി ലഭിക്കും.

നിബന്ധനകള്‍ 

1. ഗ്രൂപ്പ് രൂപീകരിച്ച് ആറുമാസം കഴിഞ്ഞ ഗ്രേഡിങ്ങില്‍ വിജയിച്ചിരിക്കണം.
2. 18 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരുടെ ഗ്രൂപ്പായിരിക്കണം.
3. വരുമാനപരിധി മൂന്നു ലക്ഷം രൂപ
4. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നോ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ധനസഹായം ലഭിച്ചവരാകരുത്.
5. മതിയായ എണ്ണം പുരുഷ ഗ്രൂപ്പുകള്‍ ലഭിക്കാതെ വന്നാല്‍ പുരുഷ ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ സബ്‌സിഡി ശതമാന പരിധി പാലിച്ച് വനിത ഗ്രൂപ്പുകളെ പരിഗണിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കും. ഫോണ്‍: 9946407570