മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ നവംബര്‍ 24 വരെ 1026.48 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം 6223.52 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 202.60 (274), തമിഴ്നാട് ഷോളയാര്‍ 5412.41 (5392), കേരള ഷോളയാര്‍ 4968.6 (5420), പറമ്പിക്കുളം 17626.77 (17820), തൂണക്കടവ് 556.48 (557), പെരുവാരിപ്പള്ളം 619.70 (620), തിരുമൂര്‍ത്തി 1717.48 (1935), ആളിയാര്‍ 3780.30 (3864).