എറണാകുളം : തൃപ്പൂണിത്തുറ ഗവ . ആയുർവേദ കോളേജ് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫർ തസ്തികയിൽ പ്രതീക്ഷിത ഒഴിവുകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു . അപേക്ഷകർ പ്രീ ഡിഗ്രി / പ്ലസ് ടു സയൻസ് / തത്തുല്യ യോഗ്യതയും , കേരളം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന രണ്ട് വർഷത്തെ ഡിപ്ലോമ ഇൻ റേഡിയോളോജിക്കൽ ടെക്നോളജി കോഴ്സ് പാസ്സായവരും ആയിരിക്കണം . പ്രായപരിധി 50 വയസ്സ്. പ്രവർത്തി പരിചയം അഭിലക്ഷണീയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ കാർഡും സഹിതം 2021 ഡിസംബർ 1 ന് 10 മണിക്ക് കൂടിക്കാഴ്ചയ്ക്കു ഓഫീസിൽ ഹാജരാകണം . കൂടുതൽ വിവരങ്ങൾക്ക് 0484 – 2777489 , 2776043