ആലുവ ജില്ലാ ആശുപത്രിയിലെ ജില്ലാതല കോവിഡ് ട്രീറ്റ്മെൻറ് സെൻ്ററിലേക്ക് മൂന്നര കോടി രൂപയുടെ ഉപകരണങ്ങൾ ഫെഡറൽ ബാങ്ക് കൈമാറിയതിൻ്റെ സാക്ഷ്യപത്രം ജില്ലാ കളക്ടർ ജാഫർ മാലിക് ഫെഡറൽ ബാങ്ക് ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫീസർ കെ.കെ.അജിത് കുമാറിന് കൈമാറി. ആലുവ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഹാളിലായിരുന്നു സാക്ഷ്യപത്രം കൈമാറൽ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.ആലുവ നഗരസഭ ചെയർമാൻ എം.ഒ.ജോൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സജിത്ത് ജോൺ, മുൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നുമ്പേലി വാർഡ് കൗൺസിലർ ജെയിംസ്, പി .പി, ‘ശ്രീകുമാർ ഫെഡറൽ ബാങ്ക്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരി , കോവിഡ് നോഡൽ ഓഫീസർ ഡോ.സിറിൾ.ജി.ചെറിയാൻ എന്നിവർ പങ്കെടുത്തു.
വെൻ്റിലേറ്ററുകൾ, ബൈപാപ്പ്, സിപാപ്പ്, എച്ച്.എഫ്.എൻ.സി,പോർട്ടബിൾ എക്സറേ,പോർട്ടബിൾ അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ , ഇ.സി.ജി യന്ത്രങ്ങൾ, അനസ്തേഷ്യ മെഷീൻ, വീഡിയോ ലാരിഞ്ജോസ്കോപ്പ്, ഐ.സി.യു. കോട്ടുകൾ
മൾട്ടി പാരാ മോണിട്ടറുകൾ തുടങ്ങി വിവിധയിനം ഉപകരണങ്ങളാണ് ഫെഡറൽ ബാങ്കിൻ്റെ സി.എസ്.ആർ. ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ മുടക്കി ജില്ലാ ആശുപത്രിയിലേക്ക് നൽകിയത്.കോവിഡിൻ്റെ അതിതീവ്ര വ്യാപന സമയത്ത് സർക്കാർ മേഖലയിൽ ഐ.സി.യു സംവിധാനങ്ങൾ ഒരുക്കുവാൻ ഫെഡറൽ ബാങ്ക് സഹായം തുണയായിരുന്നു.