കൊല്ലം ജില്ലയില്‍ വ്യാഴാഴ്ച 377 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.286 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 374 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 68 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ-17, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ13 വീതവും പുനലൂർ-ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ പത്തനാപുരം-13, പൂതക്കുളം-11, അഞ്ചൽ, മൈലം ഭാഗങ്ങളിൽ പത്ത് വീതവും പൂയപ്പള്ളി, കല്ലുവാതുക്കൽ പ്രദേശങ്ങളിൽ ഒൻപത് വീതവും പവിത്രേശ്വരം, തലവൂർ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ എട്ട് വീതവും തേവലക്കര-ഏഴ്, ചവറ, തഴവ, വെളിനല്ലൂർ ഭാഗങ്ങളിൽ ആറ് വീതവും വെളിയം, പന്മന, നെടുമ്പന, ഏരൂർ, ഉമ്മന്നൂർ, കിഴക്കേ കല്ലട, തൃക്കോവിൽവട്ടം പ്രദേശങ്ങളിൽ അഞ്ച് വീതവും അലയമൺ, ഇളമാട്, കടയ്ക്കൽ, കുണ്ടറ, ചാത്തന്നൂർ, ചിറക്കര, നിലമേൽ, പെരിനാട്, മേലില, ശൂരനാട് വടക്ക് എന്നിവിടങ്ങളിൽ നാല് വീതവും വെട്ടിക്കവല, വിളക്കുടി, പേരയം, പിറവന്തൂർ, പട്ടാഴി, നെടുവത്തൂർ, തൊടിയൂർ, തൃക്കരുവ, ചടയമംഗലം, ക്ലാപ്പന, കുളക്കട, കുമ്മിൾ, കരീപ്ര, ഓച്ചിറ, എഴുകോൺ, ഇളമ്പള്ളൂർ, ഇട്ടിവ ഭാഗങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.