ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. പ്ലസ്ടുവാണ് യോഗ്യത. പ്രായപരിധി 18 നും 40 നും മധ്യേ. ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അര്‍ഹരായവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെയും പരിഗണിക്കും. അപേക്ഷാ ഫോമിന്റെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഫോണ്‍: 04994 256162.