മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2021-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ ഡിസംബര്‍ 15-ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷയുടെ മാതൃക മലബാര്‍ ക്ഷേത്രജീവനക്കാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെയുടെ ഓഫീസിലും അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ഡവിഷന്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.