ആനക്കല്ല്- പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുളള ഭാഗങ്ങളില്‍ കലുങ്കും അനുബന്ധ പ്രവര്‍ത്തികളും നടന്നുവരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും, തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും പോകേണ്ടുന്ന വാഹനങ്ങള്‍ ചിറക്കോട് പതിനെട്ടാം മൈല്‍ റോഡ് ഉപയോഗിക്കണമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
