പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.

2020 മാർച്ച് 19 ന് ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിലാണ് അസർ മരണപ്പെട്ടത്. അവിവാഹിതനായ അസറിന്റെ സഹോദരി ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും കൂടുംബ വരുമാനം സർക്കാർ നിശ്ചിത പരിധിയിൽ നിന്നും ഉയർന്നതായിരുന്നു. സ്വന്തം ജീവൻപോലും വകവയ്ക്കാതെ അർപ്പണ മനോഭാവത്തോടെ കൃത്യനിർവഹണം നടത്തിയത് പരിഗണിച്ചാണ് വരുമാന പരിധിയിൽ ഇളവ് വരുത്തി മോട്ടോർ വാഹന വകുപ്പിൽ ദിൽറൂബയ്ക്ക് നിയമനം നൽകിയത്.