പാലക്കാട്‌: ജില്ലയിലെ പട്ടികജാതി – പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ലഭ്യമാക്കിയ 300 സ്മാര്‍ട്ട് ഫോണുകളുടെ വിതരണോദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറാനും മികവിന്റെ പേരില്‍ അറിയപ്പെടാനും വിദ്യാര്‍ഥികള്‍ക്ക് കഴിയട്ടെയെന്ന് മന്ത്രി പറഞ്ഞു. കേരള സ്റ്റേറ്റ് പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (കെ.എസ്.പി.ഐ.എഫ്.സി) സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കിയത്. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി അധ്യക്ഷയായി. എ.ഡി.എം കെ മണികണ്ഠന്‍, സബ് കലക്ടര്‍ ബല്‍പ്രീത് സിങ്, കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വതന്ത്ര ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ് , ഫിനാന്‍സ് ഓഫീസര്‍ വി.ആര്‍ സതീശന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം.ജെ അരവിന്ദാക്ഷന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം. മല്ലിക എന്നിവര്‍ പങ്കെടുത്തു.