കൊല്ലം ജില്ലയില്‍ വെള്ളിയാഴ്ച 330 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 748 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പര്‍ക്കം വഴി 325 പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 35 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി- 17, പരവൂർ- ഒമ്പത്, പുനലൂർ- എട്ട്, കൊട്ടാരക്കര- ഏഴ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ അഞ്ചൽ- 22, കടയ്ക്കൽ -14, പൂതക്കുളം, ഇട്ടിവ എന്നിവിടങ്ങളിൽ 10 വീതവും ആദിച്ചനല്ലൂർ, വെട്ടിക്കവല പ്രദേശങ്ങളിൽ ഒമ്പത് വീതവും ഏരൂർ- എട്ട്, ഉമ്മന്നൂർ, കരവാളൂർ, പത്തനാപുരം, പോരുവഴി, മയ്യനാട്, ശൂരനാട് വടക്ക് ഭാഗങ്ങളിൽ ഏഴ് വീതവും വിളക്കുടി, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ ആറ് വീതവും ഇളമാട്, കുണ്ടറ, ചിതറ, നെടുവത്തൂർ, ശൂരനാട് തെക്ക് പ്രദേശങ്ങളിൽ അഞ്ച് വീതവും വെളിയം, നിലമേൽ, തൃക്കോവിൽവട്ടം, ചവറ, ക്ലാപ്പന, കൊറ്റങ്കര, കല്ലുവാതുക്കൽ, ഇളമ്പള്ളൂർ ഭാഗങ്ങളിൽ നാല് വീതവും എഴുകോൺ, കുലശേഖരപുരം, കുളക്കട, തലവൂർ, തൊടിയൂർ, പന്മന, പിറവന്തൂർ, പെരിനാട്, മൈലം, വെളിനല്ലൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.