കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ് പ്രോസസിംഗ്, കാറ്ററിംഗ്, കഫേ മാനേജ്‌മെന്റ്, സ്‌കില്‍ഡ് ലേബര്‍ മാനേജ്‌മെന്റ്, ഫാഷന്‍ ഡിസൈനിംഗ്, അക്കൗണ്ടിംഗ്, ഐ.ടി, ബുക്ക് കീപ്പിംഗ്, ഡിജിറ്റല്‍ ലിറ്ററസി എന്നീ ഫൗണ്ടേഷന്‍ കോഴ്‌സോട് കൂടിയുള്ള ബിരുദമാണ് ലഭിക്കുക.

താത്പര്യമുള്ളവര്‍ പേര്, വിദ്യാഭ്യാസ യോഗ്യത, വിലാസം, ഫോണ്‍ നമ്പര്‍, അഭിരുചി, ഐച്ഛിക വിഷയം എന്നിവയടങ്ങിയ അപേക്ഷയോടൊപ്പം പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം അതാത് പഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രത്തില്‍ ഡിസംബര്‍ അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍: 9495999648, 9495999752, 7012433547