ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിന് ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ വി.സൂര്യനാരായണന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.