ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍ ഗോവയിലെ ധ്രുവ സമുദ്ര പഠന ഗവേഷണ കേന്ദ്രം ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. തമ്പാന്‍ മേലത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.വി. പുഷ്പ അധ്യക്ഷയായി. ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാ തലമത്സരത്തില്‍ വൈവിധ്യമായ വിഷയങ്ങള്‍ അവതരിപ്പിച്ച് കുട്ടി ശാസ്ത്രജ്ഞര്‍ ശ്രദ്ധ പിടിച്ചുപറ്റി. ജനവാസ കേന്ദ്രങ്ങളിലേക്ക് ആനകളുടെ കടന്നു കയറ്റത്തിന്റെ കാരണവും പ്രതിവിധിയും തേടി കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പഞ്ചായത്തുതല ജൈവ വൈവിധ്യങ്ങളുടെ രജിസ്ടര്‍ തയ്യാറാക്കുന്നതിന് മുതല്‍ കൂട്ടായി ദേശാടനക്കിളികളുടെ മാസം തിരിച്ചുള്ള കലണ്ടറും പ്രാദേശിക ജൈവ വൈവിധ്യ കലവറയായ ആവി ത്തോടുകളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പഠനം തുടങ്ങിയ വിഷയങ്ങളില്‍ ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ അവതരണങ്ങള്‍ ഉണ്ടായി.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞന്‍ ഡോ.പി. ഹരിനാരായണന്‍, അക്കാദമിക്ക് കോ ഓര്‍ഡിനേറ്റര്‍ പി.എസ്.സന്തോഷ് കുമാര്‍, ഡോ.എ.എന്‍ മനോഹരന്‍ , ഡോ.പി. പുഷ്പലത, ഡോ.സുബ്രഹ്‌മണ്യ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. ബാലശാസ്ത്ര കോണ്‍ഗ്രസ്സ് ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ വി.ഗോപിനാഥന്‍ സ്വാഗതവും ജിയോളജി അദ്ധ്യാപകന്‍ ഡോ.എ. ഗോപിനാഥന്‍ നായര്‍ നന്ദിയും പറഞ്ഞു.