അയണ്‍ അപര്യാപ്തതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പിലിക്കോട് സി.കൃഷ്ണന്‍നായര്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് ദിനാചരണ സന്ദേശം നല്‍കി.
ബ്ലോക്ക് പഞ്ചായത്തംഗം എം വി സുജാത, പിലിക്കോട് ഗ്രാമ പഞ്ചായത്തംഗം വിപ്രദീപ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, സയന എസ്, ഡോ. ബ്ലസന്‍ തോമസ്, എം. രേഷ്മ, ധനേശന്‍ എം.വി, കമല്‍ കെ ജോസ്, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രവീണ ടി. സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് ടി.വി. നന്ദിയും പറഞ്ഞു.
മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായ രീതിയില്‍ നടക്കുന്നതില്‍ രക്തത്തിലെ അയണിന്റെ അളവിന് വലിയ പ്രാധാന്യമുണ്ട് എന്ന സന്ദേശം സമൂഹത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ആരോഗ്യ വകുപ്പ് ദിനാചരണം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി ബോധവത്ക്കരണ സെമിനാറും പോഷക സമൃദ്ധമായ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും ദിനാചരണത്തിന്റെ ഭാഗമായി നടന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.വി മഹേഷ്‌കുമാര്‍, ഡയറ്റിഷ്യന്‍ മൃദുല അരവിന്ദ് എന്നിവര്‍ സെമിനാറില്‍ ക്ലാസെടുത്തു.