2019 ഡിസംബര്‍ 31-ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാള മാധ്യമം) (കാറ്റഗറി നമ്പര്‍ 516/19) തസ്തികയിലേയ്ക്ക് അപേക്ഷിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ രജിസ്റ്റര്‍ നമ്പര്‍ 12891 വരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഡിസംബര്‍ രണ്ട്, മൂന്ന്, 15, 16, 17 തിയതികളില്‍ പി.എസ്.സിയുടെ കാസര്‍കോട് ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്.
