മീഞ്ച ഗ്രാമ പഞ്ചായത്തില്‍ ജലജീവന്‍ പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയരാമ ബല്ലംഗുടേല്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു, ജല അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി.പത്മനാഭന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ മധു എന്‍, പദ്ധതിയുടെ നിര്‍വ്വഹണ സഹായ ഏജന്‍സിയായ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് മീഞ്ച പഞ്ചായത്ത് ടീം ലീഡര്‍ കീര്‍ത്തിപ്രിയ, പഞ്ചായത്ത് സെക്രട്ടറി ശ്രീ നന്ദഗോപാല കെ,കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ ഗായത്രി സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ് അധ്യക്ഷന്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.