പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം.1 കാര്യാലയത്തിന്റെ പരിധിയിലെ റോഡുകളിലെ വിവിധ മരങ്ങള്‍ ഈ കാര്യാലയത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യും. താത്പര്യമുള്ളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.