അരീക്കോട് ഗവ.ഐ.ടി.ഐയില്‍ എപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ എം.ബി.എ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇക്കണോമിക്‌സ്/ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമ/ബിരുദവും ഡി.ജി.ഇ.റ്റി. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഉള്ള ട്രെയിനിംഗും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30ന് രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0483 2850238.
