തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ ബി.ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ബി.ടെക് ഫുഡ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കീം (KEAM 2021) റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസര്‍വേഷന്‍ പാലിച്ചുകൊണ്ടുമായിരിക്കും അഡ്മിഷന്‍ നടത്തുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്& ടെക്‌നോളജിയില്‍ നവംബര്‍ 30 ന് രാവിലെ 11.ന് മുന്‍പായി ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in,www.kau.in