കൊല്ലം ജില്ലയില്‍ ശനിയാഴ്ച 380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 354 പേര്‍ രോഗമുക്തി നേടി.സമ്പര്‍ക്കം വഴി 374 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 53 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍
കൊട്ടാരക്കര- 10
കരുനാഗപ്പള്ളി -ഒൻപത്, പരവൂർ – മൂന്ന്, പുനലൂർ- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ ഉമ്മന്നൂർ -27, ചിറക്കര -12, അഞ്ചൽ, ചാത്തന്നൂർ, പത്തനാപുരം എന്നിവിടങ്ങളിൽ -11 വീതവും ഇടമുളയ് ക്കൽ -10 , കടയ്ക്കൽ, ചിതറ, നെടുമ്പന പ്രദേശങ്ങളിൽ ഒൻപതു വീതവും കല്ലുവാതുക്കൽ, തേവലക്കര, തൊടിയൂർ, വിളക്കുടി ഭാഗങ്ങളിൽ എട്ട് വീതവും ആദിച്ചനല്ലൂർ, പൂതക്കുളം, പൂയപ്പള്ളി എന്നിവിടങ്ങളിൽ ഏഴ് വീതവും ഏരൂർ, തെന്മല, മൈലം, വെട്ടിക്കവല, വെളിനല്ലൂർ, വെളിയം, ശാസ്താംകോട്ട പ്രദേശങ്ങളിൽ ആറ് വീതവും തലവൂർ, പന്മന, പിറവന്തൂർ, പെരിനാട് ഭാഗങ്ങളിൽ അഞ്ച് വീതവും ക്ലാപ്പന, ചവറ, നിലമേൽ പ്രദേശങ്ങളിൽ നാല് വീതവും കിഴക്കേകല്ലട, കുണ്ടറ, കുലശേഖരപുരം, തൃക്കോവിൽവട്ടം, പേരയം, പോരുവഴി, മയ്യനാട്, മേലില, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റ് ഇടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതർ.