വാണിജ്യ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തികായിക മേഖലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. മുഖത്തല സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക ഉപകരണങ്ങളുടെ നിർമ്മാണം മുതൽ ഒട്ടേറെ വിപണി സാധ്യതകൾ മേഖലയിലുണ്ട്. ഇത് പ്രയോജനപ്പെടുത്തുന്ന വിധമുള്ള പരിപാടികൾ ആവിഷ്കരിക്കും. ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് കായികവിനോദങ്ങൾ ക്കുള്ള പങ്കിനെക്കുറിച്ച് ബോധ്യമുള്ള സമൂഹമാണ് ഇന്നുള്ളത്.

ഈ പശ്ചാത്തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കായിക വിനോദങ്ങൾക്കുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ ബാഡ്മിൻറൻ അസോസിയേഷൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾ നവംബർ 27 മുതൽ 29 വരെയാണ് മുഖത്തല യിലെ സ്പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നത്.
സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും.
എം. നൗഷാദ് എം.എൽ.എ , കേരള ബാഡ്മിൻറൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. കെ. അനിൽകുമാർ, ബാഡ്മിൻറൻ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡൻറ് എസ്. മുരളീധരൻ, ജില്ലാ ബാഡ്മിൻറൻ അസോസിയേഷൻ പ്രസിഡൻറ് ഡി. രാജീവ്, സെക്രട്ടറി അഡ്വ. ധീരജ് രവി തുടങ്ങിയവർ പങ്കെടുത്തു.