കൊല്ലം ജില്ലയില്‍ ഞായറാഴ്ച 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 544 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 199 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പറേഷനില്‍ 40 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പുനലൂർ – 11, കൊട്ടാരക്കര, പരവൂർ എന്നിവിടങ്ങളിൽ 10 വീതവും കരുനാഗപ്പള്ളിയിൽ ഒന്നുമാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളിൽ തഴവ -12, കല്ലുവാതുക്കൽ -എട്ട്, ചവറ -ഏഴ്, കടയ്ക്കൽ, വെളിയം പ്രദേശങ്ങളിൽ ആറ് വീതവും അഞ്ചൽ, നെടുമ്പന, മയ്യനാട്, തലവൂർ ഭാഗങ്ങളിൽ അഞ്ച് വീതവും പന്മന, പെരിനാട് എന്നിവിടങ്ങളിൽ നാല് വീതവും മൈലം, പൂയപ്പള്ളി, പൂതക്കുളം, തൃക്കോവിൽവട്ടം, ചടയമംഗലം, ഇളമ്പള്ളൂർ പ്രദേശങ്ങളിൽ മൂന്ന് വീതവും മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.