കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ലാ ഓംബുഡ്‌സ്മാന്റ ഓഫീസില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അടുത്ത മാസം മൂന്നാം തീയതി വൈകീട്ട് അഞ്ചിനു മുന്‍പായി ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, മൂന്നാം നില, സിവില്‍സ്‌റ്റേഷന്‍, കാക്കനാട് 682030 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
