ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ടിങ് ശക്തമാക്കുന്നതിനും കൃത്യത വരുത്തുന്നതിനുമായി ജില്ലാതല ശില്‍പ്പശാല നടത്തി. എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മായില്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ ഷിബുലാല്‍, ഐ.എം.എ ജില്ലാ നേത്യഅംഗം ഡോ. നിലാര്‍ മുഹമ്മദ്, ഡോ. അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍, പി.ആര്‍.ഒമാര്‍, ഡാറ്റാ മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ ഷിബുലാല്‍, സ്റ്റാറ്റിസ്റ്റിക്കല്‍ മേധാവി പ്രദീപ്, എച്ച്.ഐ.എം.എസ് കോര്‍ഡിനേറ്റര്‍ നിയാസ്, ഡാറ്റാ ടീം അംഗം സുജേഷ് എന്നിവര്‍ നേത്യത്വം നല്‍കി. എച്ച്.എം.ഐ.എസ് റിപ്പോര്‍ട്ടിങ്, അമ്മമാരുടെയും കുട്ടികളുടെയും സ്ഥിതിവിവരകണക്കുകള്‍, സാംക്രമിക-സാംക്രമികേതര രോഗങ്ങള്‍, മരണം എന്നിവ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ശില്‍പ്പശാലയില്‍ വിശദീകരിച്ചു. സംശയ നിവാരണവും നടത്തി.