കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള, 59 വയസ്സ് വരെ പ്രായമുള്ള, മുഴുവന്‍ ഭാഗ്യക്കുറി തൊഴിലാളികളും register.eshram.gov.in എന്ന പോര്‍ട്ടലില്‍ 2021 ഡിസംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈല്‍ നമ്പര്‍, നോമിനിയുടെ ജനനതിയ്യതി എന്നീ രേഖകള്‍ സഹിതം അക്ഷയകേന്ദ്രങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുസേവനകേന്ദ്രം എന്നിവ വഴി റജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരം 2021 ഡിസംബര്‍ 31ന് മുന്‍പായി മലപ്പുറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ അറിയിക്കേണ്ടതാണ്.
