ജില്ലയുടെ കോവിഡ് പ്രതിരോധ യജ്ഞത്തിലേയ്ക്ക് 4 ലക്ഷം രൂപയുടെ പ്രതിരോധ സാമഗ്രികൾ സംഭാവന ചെയ്ത് എൽ ഐ സി. മാസ്ക്കുകൾ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, ഗ്ലൗസുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികൾ ജില്ലാ കലക്ടർ ഹരിത വി കുമാറിന് കൈമാറി. എൽ ഐ സി സീനിയർ ഡിവിഷണൽ മാനേജർ എസ് എസ് റാവു, മാർക്കറ്റിംഗ് മാനേജർ സുരേഷ് ബാബു, സെയിൽസ് മാനേജർ മനോജ് മാത്യു എന്നിവർ ചടങ്ങിൽ സന്നിഹിതരായി.