കോട്ടയം: ലോക എയ്ഡ്‌സ് ദിനാചരണത്തിനു മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ കളക്‌ട്രേറ്റിൽ സ്‌നേഹദീപം തെളിയിച്ചു. ചെരാത് തെളിയിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എ.ഡി.എം. ജിനു പുന്നൂസ്, ഡെപ്യൂട്ടി ഡി.എം.ഒ. പി.എൻ. വിദ്യാധരൻ, ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ തുടങ്ങിയവർ പങ്കെടുത്തു.