അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു നാടിനു സമര്‍പ്പിച്ചു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്നതും 100 വര്‍ഷത്തോളം ആയതുമായ സ്‌കൂളാണ് അങ്ങാടിക്കല്‍ വടക്ക് ഗവ. എല്‍.പി സ്‌കൂള്‍. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണികഴിപ്പിച്ചത്.
പഴയ സ്‌കൂള്‍ കെട്ടിടത്തിലെ കുട്ടികള്‍ക്ക് പഠിക്കാനുളള സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ പിടിഎയുടെയും അധ്യാപകരും ആവശ്യപ്പെട്ടതനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ചടങ്ങില്‍ കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരന്‍ അധ്യക്ഷനായിരുന്നു.
പിടിഎ പ്രസിഡന്റ് ബി.അജികുമാര്‍, ജില്ലാ പഞ്ചായത്തംഗം ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മ കുഞ്ഞ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, അഡ്വ. സി.പ്രകാശ്, എ.വിപിന്‍കുമാര്‍, രതീദേവി, സേതുലക്ഷ്മി, സൂര്യ കലാദേവി, ടി.ജയ, വിജയലക്ഷ്മി, കെ.കെ അശോക് കുമാര്‍, സുരേഷ് ബാബു, സി.ജി ജോയ്, ജി സതീശന്‍, ജെ.ശ്രീകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.