ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പഠിക്കുന്ന ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഡിസംബർ 14ന് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. കോവിഡ് 19 പ്രോട്ടോക്കോൾ അനുസരിച്ച് 50 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. രജിസ്റ്റർ ചെയ്തവർക്ക് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ കമ്മീഷൻ മുൻപാകെ ഹാജരായി തെളിവുകൾ നൽകാം.