ലോക എയ്ഡ്സ് ദിനത്തോട് അനുബന്ധിച്ച് മരിയാപുരം കുടുംബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ‘എയ്ഡ്‌സ് ദിനവും സാമൂഹ്യ സന്ദേശവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ മോണോ ആക്ട് മത്സരം സംഘടിപ്പിച്ചു. പരിപാടി മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയി ഉദ്ഘാടനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ജോഷി വി ദേവ് എയ്ഡ്‌സ് ദിനസന്ദേശം നല്‍കി ബോധവല്‍ക്കരണ ക്ലാസെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഖില്‍ കെ എസ്, ഷാജി ജോര്‍ജ്, എല്‍ എച്ച് ഐ ഷൈലജ, നഴ്‌സിങ് ഓഫിസര്‍ ഡയാന എന്നിവര്‍ സംസാരിച്ചു. മോണോ ആക്ട് മത്സരത്തില്‍ ഒന്നാം സമ്മാനം ശിവാനി സന്തോഷ് (സെന്റ്.ജോസഫ് സ്‌കൂള്‍, നാരകക്കാനം), രണ്ടാം സമ്മാനം ആഗ്‌നസ് റോസ് ഫ്രാന്‍സിസ് (സെന്റ . മേരീസ് എച്ച് എസ് എസ്, മരിയാപുരം) എന്നിവര്‍ കരസ്ഥമാക്കി.