കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വികസന സമിതിയുടെ കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്‌നീഷ്യനെ കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഫിറ്റര്‍ ട്രേഡിലുളള ഐറ്റിഐ സര്‍ട്ടിഫിക്കറ്റ്, ആശുപത്രികളിലെ പി.എസ്.എ ഓക്‌സിജന്‍ പ്ലാന്റ്, എല്‍.എം.ഒ ടാങ്ക്, മെഡിക്കല്‍ ഗ്യാസ് പൈപ്പ് ലൈന്‍, മെഡിക്കല്‍ ഗ്യാസ് സിലിണ്ടര്‍ എന്നിവയുടെ നടത്തിപ്പ്, മെയിന്റനന്‍സ് ആന്റ് റിപ്പയര്‍ എന്നീ മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയം.

താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷയുമായി ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പങ്കെടുക്കുക.