ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാ തല ഉദ്ഘാടനം നടത്തി. പനങ്ങാട് ഫിഷറീസ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. റിജി ജോൺ ദിനാചരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. കുമ്പളം പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണൻ റെഡ് റിബൺ അണിയിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മെറ്റിൽഡ മൈക്കിൾ, കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കാർമ്മലി ടീച്ചർ, കുമ്പളം പഞ്ചായത്ത് ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. എം ഫൈസൽ, വാർഡ് മെമ്പർ കെ പി പ്രദീപൻ, കുഫോസ് രജിസ്ട്രാർ ഡോ. ബി.മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു ജില്ലാ ടി ബി & എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ശരത് ജി റാവു സ്വാഗതവ ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ശ്രീജ നന്ദിയും പറഞ്ഞു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ജില്ലാ തല ഫ്ലാഷ് മോബ് മത്സരത്തിൽ വിജയികളായ എറണാകുളം ഗവ. നഴ്സിങ് സ്കൂളിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കുഫോസ് എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികളുടെ സ്കിറ്റ്, എയ്ഡ്സ് കൺട്രോൾ യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച തെരുവ് നാടകം, ബോധവത്ക്കരണപോസ്റ്റർ പ്രദർശനം തുടങ്ങിയവയും അരങ്ങേറി. ജില്ലാ തലത്തിൽ നടത്തിയ ഫ്ലാഷ് മോബ്, പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു.
ഫ്ലാഷ് മോബ് മത്സരത്തിൽ ഗവ. നഴ്സിംഗ് സ്കൂൾ എറണാകുളം,ശുചീന്ദ്ര നഴ്സിംഗ് കോളേജ് എറണാകുളം, ഗവ ലോ കോളേജ് എറണാകുളം എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പോസ്റ്റർ രചനമത്സരത്തിൽ വിവേക് വിജയൻ,ഗവ. നഴ്സിംഗ് സ്കൂൾ, എറണാകുളം, അഖില എസ് സിമെറ്റ് കോളേജ് ഓഫ് നഴ്സിംഗ് എറണാകുളം , ഹെൽന ജോഷി, ലിസ്സി കോളേജ് എറണാകുളം എന്നിവർ ആദ്യ സമ്മാനങ്ങൾ കരസ്ഥമാക്കി.ജില്ലാ ആരോഗ്യ വകുപ്പ് ,എൻ.എൻ എസ് യൂണിറ്റ് കുഫോസ്, ജില്ലാ എയ്ഡ്സ് നിയന്ത്രണ യൂണിറ്റ് എറണാകുളം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്