കൊല്ലം ജില്ലയില്‍ ബുധനാഴ്ച 351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 336 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 346 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 56 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂർ- പത്ത് കരുനാഗപ്പള്ളി-പത്ത് , കൊട്ടാരക്കര-16 , പുനലൂർ-എട്ട് എന്നിങ്ങനെയാണ് lരോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളിൽ വെട്ടിക്കവല, കടക്കൽ, ഇട്ടിവ എന്നിവിടങ്ങളിൽ 14 വീതവും കല്ലുവാതുക്കൽ -12, അഞ്ചൽ- 11 , പത്തനാപുരം, ചവറ, ചടയമംഗലം ഭാഗങ്ങളിൽ ഒൻപത് വീതവും ചാത്തന്നൂർ, ഉമ്മന്നൂർ മേഖലകളിൽ എട്ട് വീതവും പൂതക്കുളം, പിറവന്തൂർ, തലവൂർ, ആദിച്ചനല്ലൂർ പ്രദേശങ്ങളിൽ ഏഴ് വീതവും പേരയം, കുന്നത്തൂർ,ഓച്ചിറ, ഇടമുളയ്ക്കൽ എന്നിവിടങ്ങളിൽ ആറ് വീതവും വെളിയം- അഞ്ച്, ശൂരനാട് തെക്ക്, നെടുമ്പന, നിലമേൽ, തഴവ, ചിറക്കര,കുളത്തുപ്പുഴ, കുളക്കട, ഏരൂർ പ്രദേശങ്ങളിൽ നാല് വീതവും മൈലം, മേലില, പന്മന, തേവലക്കര, ചിതറ, കുണ്ടറ, കരവാളൂർ പ്രദേശങ്ങളിൽ മൂന്ന് വീതവും ആണ് രോഗബാധിതർ. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.