കൊല്ലം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ കോടതി സമുച്ചയത്തിലും മറ്റ് താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളിലും ഡിസംബര്‍ 11ന് ലോക് അദാലത്ത് നടക്കും. അദാലത്തിന്റെ ഭാഗമായി പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍ക്കായി മജിസ്‌ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ടെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് മജിസ്‌ട്രേറ്റ് കോടതികളുമായി ബന്ധപ്പെടണം. താലൂക്ക് കേന്ദ്രങ്ങളിലെ അദാലത്ത് സംബന്ധിച്ച വിവരങ്ങള്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുകളില്‍ ലഭിക്കും. കൊല്ലം:8848244029, കൊട്ടാരക്കര:9645202759, കരുനാഗപ്പള്ളി:9446557589, പത്തനാപുരം:9446728100, കുന്നത്തൂര്‍:9447303220.