പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മേലാംകോട് പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍), വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റല്‍ (ആണ്‍കുട്ടികള്‍), വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ (പെണ്‍കുട്ടികള്‍) എന്നിവിടങ്ങളില്‍ അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താമസവും ഭക്ഷണവും സൗജന്യമാണ്. ഓരോ വിഷയത്തിനും പ്രത്യേക ട്യൂഷന്‍ സംവിധാനവും പഠനത്തില്‍ സഹായിക്കുന്നതിന് റസിഡന്റ് ട്യൂട്ടര്‍മാരുടെ സേവനും ഉണ്ടായിരിക്കും. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ ബന്ധപ്പെട്ട ബ്ലോക്ക് മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കോ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്കോ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2314238, 2314232, മേലാംകോട് പ്രീമെട്രിക് ഹോസ്റ്റല്‍-8547630008, വെഞ്ഞാറമ്മൂട് പ്രീമെട്രിക് ഹോസ്റ്റല്‍ -8547630018, വെങ്ങാനൂര്‍ പ്രീമെട്രിക് ഹോസ്റ്റല്‍ -8547630012