സാമൂഹ്യനീതി വകുപ്പിന്റെയും തിരുവനന്തപുരം മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് തെരഞ്ഞെടുക്കപ്പെട്ട 100 വയോജന കേസുകളില്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അന്നേ ദിവസം രാവിലെ 10.30 മുതല്‍ 5 വരെയാണ് അദാലത്ത് നടക്കുകയെന്ന് സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി അറിയിച്ചു.
