കൊച്ചി: ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതാശ്വാസക്യാമ്പുകളിലെയും പരിസര പ്രദേശങ്ങളിലെയും ശുചീകരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു.
കണയന്നൂര്‍ താലൂക്കിലെ ഉദയനഗര്‍ കോളനിയില്‍ നടന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ കളക്ടര്‍ വിലയിരുത്തി. പറവൂര്‍ വെളിയത്തുനാട് എംഐ യൂപി സ്‌കൂള്‍, പാറക്കടവ് പൂവത്തുശ്ശേരി സെന്റ് ജോസഫ് എച്ച് എസ്, തൂതിയൂര്‍ സെന്റ് മേരീസ് യൂപി സ്‌കൂള്‍, എന്നീ ദുരിതാശ്വാസക്യാമ്പുകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. അയിനിക്കത്താഴം കോളനിയിലെ അംഗങ്ങളാണ് പൂവത്തുശ്ശേരി സെന്റ് ജോസ്ഫ് സ്‌കൂളില്‍ താമസിക്കുന്നത്. കോളനിയിലെ ജലനിരപ്പ് കുറഞ്ഞതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ക്യാമ്പിലെ അംഗങ്ങള്‍ക്കൊപ്പം ജില്ലാ കളക്ടറും റോജി എംജോണ്‍ എംഎല്‍എയും കോളനിയിലെത്തി. നാളെ അയിനിക്കത്താഴം കോളനിയില്‍ ശുചീകരണ യജ്ഞം നടത്തും.
തൂതിയൂര്‍ ദുരിതാശ്വാസക്യാമ്പിലൂണ്ടായിരുന്നവരോടൊപ്പം സ്ഥുതിഗതികള്‍ വിലയിരുത്താന്‍ കാക്കനാട് തൂതിയൂര്‍ കരിയില്‍ കോളനിയും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു.
